ജീവചരിത്രക്കുറിപ്പും കൃതികളും

  • ജീവരേഖ
  • ഗാനകൃതികൾ
  • നാടകങ്ങൾ
  • കവിത
  • പുസ്തകങ്ങൾ
  • പുരസ്കാരം
  • ഗ്യാലറി
നാടകം

സ്വാതിതിരുനാൾ

View Drama
നാടകം

മലയപ്പുലയനും ഈ എം എസ്സും

View Drama
നാടകം

ഏ കെ ജി വിപ്ലവത്തിന്റെ രക്തനക്ഷത്രം

View Drama
നാടകം

ഭഗത് സിംഗ്

View Drama
നാടകം

വേലുത്തമ്പി

View Drama
നാടകം

രമണൻ ഒരു പ്രണയഗാഥ

View Drama
നാടകം

കളിത്തോഴി

View Drama
നാടകം

സ്നേഹിച്ചു തീരാത്ത ഗന്ധർവ്വൻ

View Drama
നാടകം

ജാതവേദസ്സേ മിഴി തുറക്കൂ

View Drama
Previous Next

പിരപ്പൻകോട് മുരളി

ജീവചരിത്രക്കുറിപ്പും കൃതികളും

തിരുവനന്തപുരം ജില്ലയിൽ പിരപ്പൻകോട്ട് 1943 ജൂൺ 12 നു ജന്മ ദിനം. അച്ഛൻ - എൻ .ശങ്കരനാരായണ കുറുപ്പ്. അമ്മ - എൽ. ഭാരതി അമ്മ.

കവി, ഗാനരചയിതാവ്, നാടകകൃത്ത്, നാടക നടൻ, സംവിധായകൻ, നിരൂപകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, പ്രഭാഷകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, എന്നീ നിലകളിൽ പ്രസിദ്ധൻ.

കേരളാ യൂണിവേഴ്സിറ്റി സെനറ്റ്അംഗം, കാലടി ശ്രീ ശങ്കരാ സംസ്കൃത കോളേജ് സിന്റിക്കേറ്റ്അംഗം, കേരളാ യൂണിവേഴ്സിറ്റി ലൈബ്രറി ബോർഡ് അംഗം, കേരളാ ഗ്രന്ഥശാലാ സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി, കേരളാ ഗ്രന്ഥശാലാ സംഘം കൺട്രോൾ ബോർഡ് അംഗം, കേരളാ ഗ്രന്ഥശാലാ കർമ്മസമിതി കൺവീനർ, കേരളാ സ്റ്റേറ്റ് ലൈബ്രറീസ് കൗൺസിൽ (കേരളാ ഗ്രന്ഥശാലാ സംഘം) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരളാ സ്റ്റേറ്റ് (ഗ്രന്ഥശാലാ സംഘം) ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ 'ഗ്രന്ഥാലോകം' ചീഫ് എഡിറ്റർ, കേരളാ സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരളാ സംഗീത നാടക അക്കാദമിയുടെ മുഖപത്രമായ 'കേളി' പത്രാധിപ സമിതി അംഗം, കേരളാ ഗ്രന്ഥശാലാ സഹകരണ സംഘം പ്രസിഡന്റ്, സംഘചേതന നാടക സംഘം പ്രസിഡന്റ്, ജനസംസ്കൃതി നാടക സംഘം പ്രസിഡന്റ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പ്രൊഫ. എൻ. കൃഷ്ണ പിള്ള സംസ്കൃതി കേന്ദ്രം ഗവേർണിംഗ് ബോഡി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സി.പി.ഐ.(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി, സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം, കേരളാ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം, ഏ ഐ എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് (1979 - 84 ), തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം, വാമനപുരം നിയോജക മണ്ഡലം എം എൽ ഏ (രണ്ട് പ്രാവശ്യം 1996 - 2006 ), കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി, സാക്ഷരതാ മിഷൻ കേരളാ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, മലയാള ഭാഷാ മിഷൻ അനൗദ്യോഗിക അംഗം, ഒറ്റശേഖരമംഗലം ഹൈ സ്കൂൾ അദ്ധ്യാപകൻ, ദേശാഭിമാനി സബ് എഡിറ്റർ, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കുടുംബം

ഭാര്യ - പി രാധാ ദേവി, മകൾ - സ്മിതാ മുരളി, ചെറുമകൾ - അക്ഷര ഗിരീഷ് മുരളി, മരുമകൻ - ഗിരീഷ് പുലിയൂർ
വിലാസം - അക്ഷരകല, ഗൗരീശപട്ടം , തിരുവനന്തപുരം.

പുസ്തകങ്ങൾ

Main Menu
  • ജീവരേഖ
  • ഗാനകൃതികൾ
  • നാടകങ്ങൾ
  • കവിത
  • പുസ്തകങ്ങൾ
  • പുരസ്കാരം
  • ഗ്യാലറി
Contact Details

Address
അക്ഷരകല, ഗൗരീശപട്ടം, തിരുവനന്തപുരം

Phone
+91 8547435708 / 0471-2445708

Email
pirappancodemurali11@gmail.com

Contact Us
Copyright © 2022 Pirappancode Murali. All Rights Reserved
Designed & Developed by Micro oculus